വയനാടിന്റെ തണുപ്പിൽ നിന്ന് ഊട്ടിയുടെ കുളിർമയിലൂടെ ദക്ഷിണേന്ത്യയുടെ വ്യവസായ കേന്ദ്രമായ കോയമ്പത്തൂരിലേക്ക് ഒരു യാത്ര പോകാം….

വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഊട്ടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ വയനാട്ടിലേക്കും സ്ഥിരമായി വരാറുണ്ട്. വയനാടിനോട് അടുത്ത് കിടക്കുന്ന ഊട്ടി മലയാളികളുടേയും ഒരു ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ്. മാനന്തവാടിയിൽ നിന്നും പനമരം, കൽപ്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂർ, ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് ആരംഭിച്ച പുതിയ സർവ്വീസും ജനപ്രിയവും വിജയകരവുമാവുമെന്ന പ്രതീക്ഷയാണ് കെ.എസ്.ആർ.ടി.സി – ക്കുള്ളത്. മാനന്തവാടിയിൽ നിന്നും കോയമ്പത്തൂർ വരെ 249 രൂപയും ഊട്ടി വരെ 165 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്.

Timings: visit www.kbuses.in

https://www.kbuses.in/v3/Find/source/MANANTHAVADY/destination/COIMBATORE/type/all/timing/now