*"സ്വാമിശരണം"* കലിയുഗവരദനായ സ്വാമി അയ്യപ്പൻ്റെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് മുൻ വർഷങ്ങളിലേപ്പോലെ ഈ വർഷവും കെ എസ് ആർ ടി സി വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ശബരിമല സ്പെഷ്യൽ സർവ്വീസിന് മുൻകൂർ റിസർവ്വേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവ്വേഷൻ നൽകി സ്പെഷ്യൽ സർവിസുകൾ ആരംഭിക്കുന്നത്. ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കുന്നതാണ്. കൂടാതെ നിലക്കൽ - പമ്പ AC നോൺ AC ചെയിൻ സർവ്വീസിലേക്കും മുൻ കൂട്ടി റിസർവ്വേഷൻ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക AC / നോൺ AC ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.
For booking visit: KSRTC Online booking
കൂടുതൽ വിവരങ്ങൾക്ക് 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും [email protected] എന്ന മെയിൽ വിലാസത്തിലും 0471 - 2463799 0471- 2471011 ext 238, 290 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972