കപ്പാട് മൂന്നാം മൈലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ചതോടെ ആ റോഡിൽ അപകടങ്ങൾ കൂടി..
തിങ്കളാഴ്ച വൈകിട്ട്, 6.50 നു കപ്പാട് മൂന്നാം മൈലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 32 പേർക്ക് പരുക്ക് പറ്റി . പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹോ​ളി​മ​രി​യ ബ​സും, എ​റ​ണാ​കു​ള​ത്തു നി​ന്ന് തു​ലാ​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഗു​രു​ത​ര പ​രിക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ മു​രി​ക്കും​വ​യ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ലി​മോ​ൻ(38),സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ പ​ള്ളി​ക്ക​ത്തോ​ട് മ​റ്റ​ക്ക​ര സി​ജോ ജോ​സ​ഫ് (37), തെ​ങ്കാ​ശി സ്വ​ദേ​ശി​നി സി​നി(30), പ​ട്ടി​മ​റ്റം സ്വ​ദേ​ശി ആ​യി​ഷ (61), ചി​റ​ക്ക​ട​വ് സ്വ​ദേ​ശി ര​ഞ്ജു (32) എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ട​ക്ട​ർ മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി ഡൊ​മി​നി​ക്(55), വ​ണ്ടി​പ്പെ​രി​യാ​ർ പ​തി​ക്ക​ൽ റോ​യി ജോ​സ​ഫ് (44), വ​യ​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ സു​ലോ​ച​ന(32), ശാ​ലി​നി(20), സാ​ലി(48), കു​മളി ഇ​രു​മേ​ടി​യി​ൽ അ​പ​ർ​ണ(30), ചേ​ന​പ്പാ​ടി സ്വ​ദേ​ശി ര​തീ​ഷ്(25), എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് (49), രാ​ജീ​വ്(41), സ​ജി​മോ​ൻ(26), കാ​സ​ർ​കോ​ട് സ്വ​ദേ​ശി​നി വ​ൽ​സ​മ്മ(50),പീ​രു​മേ​ട് സ്വ​ദേ​ശി ബി​ബി​ൻ(28), പ​ട്ടു​മ​ല സ്വ​ദേ​ശി മ​നു​രാ​ജ്(36), വി​ഴി​ക്കി​ത്തോ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​ൻ(24 )പു​ലി​യ​ന്നൂ​ർ സ്വ​ദേ​ശി ഷെ​ൻ​സ്( 36) , അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മു​ക്സി​ജി​ൻ(28), പ​ർ​ദു​ൽ ഇ​സ്‌​ലാം (20) എ​ന്നി​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും, 36ാം മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ സീ​ന(32), രാ​ജേ​ഷ് (38) വി​ശാ​ഖ് (10), കോ​ത​മം​ഗ​ലം സ്വ​ദേ​ശി ദീ​പു പ്ര​സാ​ദ്(27), മു​ണ്ട​ക്ക​യം സ്വ​ദേ​ശി വി​ഘ്നേ​ഷ്(13),റാ​ന്നി സ്വ​ദേ​ശി അ​ഭി​ലാ​ഷ് കു​മാ​ർ (24), എ​രു​മേ​ലി സ്വ​ദേ​ശി ഷെ​മീ​ർ(30), മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി വി.​എ,സ്. ​പ്ര​ദീ​പ് (40), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ജി(24), പാ​ല​മ്പ്ര സ്വ​ദേ​ശി തോ​മ​സു​കു​ട്ടി(28) എ​ന്നി​വ​രെ 26ാംമൈ​ൽ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലും​പ്ര​വേ​ശി​പ്പി​ച്ചു.

ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം തകർന്നു.. മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ മ​റി​ക​ട​ന്നെ​ത്തി​യ സ്വ​കാ​ര്യ ബ​സ് എ​തി​രേ​യെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃക്‌സാക്ഷികൾ പ​റ​ഞ്ഞു.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം കെ​ഇ റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കാഞ്ഞിരപ്പള്ളി -കാഞ്ഞിരംകവല റോഡിന്റെ നിര്‍മാണത്തിന്റെ ഭാഗമായി ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ റോഡ് ടാറിംങ് ചെയ്തിരുന്നു. ടാറിംങിന്റെ നിലവാരം ഉയര്‍ന്നതോടെ വാഹനങ്ങള്‍ വേഗത കൂട്ടുന്നത് നിരവധി അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് അപകട മരണങ്ങളാണ് ഈ റോഡില്‍ ഉണ്ടായിട്ടുള്ളത്. വേഗത നിയന്ത്രണ ബോര്‍ഡുകളും നിയമങ്ങളും ഉണ്ടെങ്കിലും ഇവ പാലിക്കപ്പെടാത്തതാണ് അപകടത്തിന് കാരണമാകുന്നത്.