ബസ് കെട്ടി വലിച്ചു പ്രതിഷേധിച്ച് ഉടമകളും ജീവനക്കാരും…

കാസർകോട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ബസ് കെട്ടി വലിച്ചു പ്രതിഷേധവുമായി ഉടമകളും ജീവനക്കാരും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയാണു ബസ് കയർ കൊണ്ട് കെട്ടിവലിച്ചു പ്രതിഷേധിച്ചത്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുക, ഡീസലിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയ നികുതികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം നടത്തിയത്. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്, സി.എ.മുഹമ്മദ്കുഞ്ഞി, ലക്ഷ്മണൻ, പി.എ.മുഹമ്മദ്കുഞ്ഞി, സി.രവി, എൻ.എം.ഹസൈനാർ പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.