ബസ് യാത്രാ നിരക്ക് വർധന; സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

കൊച്ചി ∙ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബസ് യാത്രാനിരക്ക് കമ്മിഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.