ഡീസൽ വില ക്രതീതമായി ഉയർന്ന സാഹചര്യത്തിൽദൈനംദിനചിലവിൽ ക്രമാതീതമായാ വർദ്ധനവ് താങ്ങാൻ കഴിയാതെയാണ് പല ഓപ്പറേറ്റര്മാരും സ്റ്റോപ്പേജ് കൊടുത്തു നിർത്താനൊരുങ്ങുന്നത് ഇത് വലിയ യാത്രപ്രശ്നത്തിന് വഴിവെക്കും. കഴിഞ്ഞ മാർച്ച് ഒന്നിന് സംസ്ഥാനത്തു ബസ് ചാർജ് വർധിപ്പിച്ച വേളയിൽ ഒരു ലിറ്റർ 64രൂപയുണ്ടായിരുന്നത് ഇന്ന് 78രൂപയിലെത്തിയിരിക്കയാണ്. ഒരു ലിറ്റർ ഡീസലിന് 14രൂപയാണ് 5മാസം കൊണ്ട് വർധിച്ചത് ഇതുവഴി ഒരു ശരാശരി ബസ്സിന്‌ ഒരു ദിവസം 980 രൂപ ഡീസൽ ഇനത്തിൽ അധികച്ചിലവ് വന്നിരിക്കയാണ്. 70ലിറ്റർ ഡീസൽ അടിക്കുന്ന ഒരു ബസിനു മാർച്ചിൽ 4400വേണ്ടിവരുന്ന സ്ഥാനത്തു ഇന്ന് 5400 രൂപവേണം ഡീസൽ ഇനത്തിൽ മാത്രം ഒരു ബസൊപ്പറേറ്റർ 30000രൂപ ഒരുമാസം സാദാരണയിൽ നിന്നും അധികമായി കാണണം. കൂടാതെ ഡീസൽ അനുബന്ധ സാധനങ്ങളായ ഓയിൽ ഗ്രീസ് ടയർ  തുടങ്ങിയവയുടെ വിലവർധന വേറെ കഴിഞ്ഞ ചാർജ് വർധനവിൽ ഒര് ഓപ്പറേറ്റർക് 700ഓ 800ഓ രൂപയുടെ വർദ്ധനവ് കളക്ഷനിൽ വന്നിട്ടുണ്ടെങ്കിൽ ഇന്ന് അതിന്റെ ഇരട്ടിയോളം തുക കേന്ദ്ര സംസ്ഥാന സർക്കാരുകൾ തട്ടിയെടുത്തിരിക്കുന്നു.  ഇപ്പോൾ ബസിനു ടയർ വാങ്ങാനോ അറ്റകുറ്റ പണികൾക്കോ Tax അടക്കാനോ ഇൻഷുറൻസ് അടക്കാനോ ഒന്നിനു വരുമാനം ലഭിക്കാത്ത അവസ്ഥ. ksrtc യുടെ ദയനീയ സാഹചര്യത്തെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു എടുത്ത് ഒരു പരിധിവരെ സംരക്ഷിച്ച നിർത്തുമ്പോൾ ഉപജീവന മാർഗത്തിനു മുന്നിൽ വെല്ലുവിളിയായി ഇന്ധന വില മാറിക്കൊണ്ടിരിക്കുന്നു. വലിയ തോതിൽ വായ്പയെടുത്ത ബസ്സുകൾ മുഴുവന് ഫിനാൻസ് കമ്പനികളുടെ ഹിറ്റ്ലിസ്റ്റിൽ പെട്ടുകഴിഞ്ഞു. ഒരുതരത്തിലും തള്ളികൊണ്ടുപോകാൻ പോലും പറ്റാത്ത സാഹചര്യം എന്ത് ചെയ്യണമെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ് ബസ്സുടമകൾ .സംസ്ഥാന സർക്കാർ അടിയന്തിരമായി വിദ്യാർത്ഥികളുടെ ചാർജിലെങ്കിലും അല്പം മാറ്റം വരുത്തിയില്ലെങ്കിൽ ksrtc എന്നല്ല ഒരു ബസ്സിനും ഇനി മുന്നോട്ട് ചലിക്കാൻ ശേഷിയുണ്ടാകില്ല വലിയൊരു യാത്രപ്രശ്നമാണ് വരുംനാളുകളിൽ കാത്തിരിക്കുന്നത്. സ്വകാര്യവ്യക്തികൾക് പോലും ഈ തീവിലക് ഇന്ധന നിറച്ച വണ്ടിയെടുത്തു പോകുന്നത് പോക്കറ്റിൽ വലിയ ചോർച്ചയുണ്ടാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട ഇന്ധന കുത്തകളെ കോടാനുകോടികൾ ലാഭമുള്ള കൊള്ള കമ്പനികളാക്കി മാറ്റുമ്പോൾ സാദാരണ കാരുടെ യാത്ര ഉപാധിയും ലക്ഷകണക്കിന് ആളുകളുടെ ഉപജീവനമാർഗവുമായബസ്സുകളുൾപ്പടെയുള്ള പൊതു വാഹനങ്ങളെ ഉമിത്തീയിൽ വേവിക്കുന്ന ഭരണാധികാരികളുടെ നയംആർക്കുവേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും കാലം മനസിലാക്കിതരും.