KMS – Ponkunnam: A look back

ഇതൊരു പഴങ്കഥയല്ല, ഒരു തലമുറയുടെ വിശ്വാസവും,വികാരവും ആണ്….

1950കളിൽ കോട്ടയം ജില്ലയിലെ പാലാ എന്ന ഗ്രാമത്തിൽ, മീനച്ചിൽ താലൂക്കിലെ ജനങ്ങൾ യാത്ര പോകാൻ മണിക്കൂറുകൾ നോക്കി നിന്ന കാലം, പോവാൻ വണ്ടിയില്ലാതെ വിഷമിച്ച കാലം..
കാറില്ലാത്തവർക്ക് ദീർഘദൂരയാത്ര ബുദ്ദിമുട്ടായിരുന്ന കാലം.. ഇതേ കാലഘട്ടത്തിൽ പൊതുഗതാഗതം എന്തെന്നും മീനച്ചിൽ താലൂക്കിൽ എത്രത്തോളം അതിനു പ്രസക്തി ഉണ്ടെന്നും മനസ്സിലാക്കണമെങ്കിൽ കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ വരവിനെപ്പറ്റി അറിയണം…

1951മുതൽ പാലാ,ചേറ്റുതോട്,രാമക്കൽമേട്,എറണാകുളം,മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ,ഹ്രസ്യദൂര സർവ്വീസുകൾ കെ.എം.എസ്സ് ആരംഭിച്ചു, ഇതിനൊപ്പം പാലാ-പൊൻകുന്നം ചെയിൻ സർവ്വീസും,

പാലാ,പെെക,പൊൻകുന്നം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ആശ്രയകരമായ ഒന്നായിരുന്നു ഈ ചെയിനുകൾ..

വർഷം പലത് കഴിഞ്ഞപ്പോൾ കെ.എം.എസ്സ് എന്ന നാമം ചരിത്രത്താളുകളിലേക്ക് ഒതുങ്ങുന്ന അവസ്ത വന്നു, 2016ഓടെ എല്ലാ സർവ്വീസുകളും പൂർണ്ണമായി നിർത്തിയും,കൊടുത്തും കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് പിൻവാങ്ങിയിരുന്നു….?

ഒരിക്കൽ,പല റോഡുകളും ടാർ ചെയ്യാതിരുന്ന കാലത്ത് കെ.എം.എസ്സ് മാത്രം ആയിരുന്നു ഇതേ നാട്ടിലെ ജനങ്ങളുടെ യാത്രാമാർഗ്ഗം ആയിരുന്നത്…. അക്കാലത്ത് ആനവണ്ടി എന്നത് ശബരിമല സീസണിൽ വരുന്ന ഒരു കൗതുകം മാത്രമായിരുന്നു…

എല്ലാം പഴങ്കഥകൾ…!!!

കെ.എം.എസ്സ് അവസാനമായി 2016ൽ ഓടിനിർത്തിയത് അവരുടെ ബോയ്സ്സ് എസ്റ്റേസ്റ്റ്-എറണാകുളം സർവ്വീസ് ആയിരുന്നു.

1967ൽ ആരംഭിച്ചതാണ് ഈ സർവ്വീസ്, മലയോരമേഖലയായ മുണ്ടക്കയത്തിനടുത്തുളള ബോയ്സ് എസ്റ്റേറ്റിൽനിന്നും, എസ്റ്റേറ്റിലെ തൊഴിലാളികൾക്കും,സാധരണക്കാർക്കും ആശ്വാസമായ ഗതാഗത മാർഗ്ഗമായി കെ.എം.എസ്സ് ആരംഭിച്ചു..!!!

മുണ്ടക്കയം ബോയ്സ്സ് എസ്റ്റേറ്റ്-വില്ലിംങ്ങ്ടൺ എെലന്റ് ആയിരുന്നു ആദ്യകാല പെർമിറ്റ്, അതും എക്സ്പറസ്സ്… ഈ കാലഘട്ടത്തിലെ അപൂർവ്വം എക്സ്പറസ്സ് പെർമിറ്റുകളിൽ ഒന്ന്…

മുണ്ടക്കയത്തുളളവരെ എറണാകുളം കാണിച്ചത് കെ.എം.എസ്സ് ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ലാ..
മുണ്ടക്കയം ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും അതിരാവിലെ പുറപ്പെട്ട് ക്യത്യം 9:30ന് എറണാകുളം എത്തുന്ന സർവ്വീസ് ഒരുപാട്പേരുടെ ഏക യാത്രാമാർഗ്ഗം ആയിരുന്നു..

എറണാകുളത്ത് ആദ്യ A/C തീയറ്റർ വന്ന സമയത്ത് ഇതേ തിയറ്ററിൽ പോയി സിനിമാ കണ്ട് തിരിച്ചുവരണ്ടവർ കെ.എം.എസ്സിൽ പോയിരുന്നു എന്നതും മറ്റൊരു സത്യം…

സൂപ്പർമാർക്കറ്റുകളും,ഹെെപ്പർമാർക്കറ്റുകളും ഇല്ലാതിരുന്ന കാലത്ത് എറണാകുളത്തുനിന്നും സാധനങ്ങൾ എത്തിയിരുന്നതും കെ.എം.എസ്സിൽ ആയിരുന്നു..മലയോരജനതയുടെ വിശ്വാസം ആയിരുന്നു, എത്ര ബുദ്ദിമുട്ടുകളുണ്ടായാലും അതിരാവിലെ ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും കെ.എം.എസ്സ് ഉണ്ടാവും എന്നത്…!! ആ വിശ്വാസം 49 വർഷങ്ങൾ തികഞ്ഞ പൂർണ്ണതയോടെ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് കാത്തുസൂക്ഷിച്ചു..

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുകന്നതിൽ കെ.എം.എസ്സിന്റെ പങ്ക് വലുതൊയിരുന്നു, ഓരോ മൂന്നു വർഷത്തിലും പുതിയ ബസ്സുകൾ എക്സ്പറസ്സ് പെർമിറ്റിൽ വന്നിരന്നു, അമിതവേഗതയോ മത്സരമോ ഇല്ലാതെ വണ്ടിയിൽ കയറുന്ന ഓരോ യാത്രാക്കാരനേയും സുരക്ഷിതമായി കിലോമീറ്ററുകളോളം എത്തിച്ചിരുന്നത് കെ.എം.എസ്സ് ആയിരന്നു….!!!

നിയമങ്ങൾ മാറിമറിഞ്ഞപ്പോൾ 2012ൽ കെ.എം.എസ്സ് ഫാസ്റ്റ് പാസഞ്ചർ ആയി മാറി.. വില്ലിംങ്ങ്ടൺ എെലന്റ് എന്നത് വെെറ്റില ഹബ്ബായും മാറി…
പിന്നീട് വന്ന പുതിയ പരിഷ്കാരങ്ങൾ വഴി 2016ൽ കെ.എം.എസ്സിന് തങ്ങളുടെ സൂപ്പർക്ലൊസ്സ് പെർമിറ്റ് നഷ്ടപ്പെട്ടു… അന്നുമുതൽ പെെകയിലുളള കളപ്പുരയ്ക്കൽ പമ്പിൽ കെ.എം.എസ്സിന്റെ മുണ്ടക്കയം വണ്ടി വിശ്രമിക്കുന്നു…
ഏതൊരു യാത്രക്കാരനും, ബസ്സ്ഫാനും ഒരുപോലെ ആഗ്രഹിക്കുന്നതാണ് കെ.എം.എസ്സിന്റെ തിരിച്ചുവരവ്..!!

മനസ്സിലെ വിങ്ങലായി ഒരു ജനതയുടെ വിശ്വാസം നിലനിൽക്കുന്നു…പൊതുഗതാഗതം എന്തെന്നും,ദീർഘദൂര യാത്രയിൽ പൊതുഗതാഗതത്തിന്റെ സ്ഥാനം എന്തെന്നും പഠിപ്പിച്ച കെ.എം.എസ്സിനെ ആരും മറക്കില്ലാ, ഒരു നടിന്റെ വികസനത്തിൽ കെ.എം.എസ്സ് വഹിച്ച പങ്ക് എന്നും ചരിത്രത്താളുകളിലുണ്ടാവും…

©® PBK& alwin


ഇതൊരു പഴങ്കഥയല്ല, ഒരു തലമുറയുടെ വിശ്വാസവും,വികാരവും ആണ്….1950കളിൽ കോട്ടയം ജില്ലയിലെ പാലാ എന്ന ഗ്രാമത്തിൽ, മീനച്ചിൽ താലൂക്കിലെ ജനങ്ങൾ യാത്ര പോകാൻ മണിക്കൂറുകൾ നോക്കി നിന്ന കാലം, പോവാൻ വണ്ടിയില്ലാതെ വിഷമിച്ച കാലം..കാറില്ലാത്തവർക്ക് ദീർഘദൂരയാത്ര ബുദ്ദിമുട്ടായിരുന്ന കാലം.. ഇതേ കാലഘട്ടത്തിൽ പൊതുഗതാഗതം എന്തെന്നും മീനച്ചിൽ താലൂക്കിൽ എത്രത്തോളം അതിനു പ്രസക്തി ഉണ്ടെന്നും മനസ്സിലാക്കണമെങ്കിൽ കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ വരവിനെപ്പറ്റി അറിയണം…1951മുതൽ പാലാ,ചേറ്റുതോട്,രാമക്കൽമേട്,എറണാകുളം,മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ,ഹ്രസ്യദൂര സർവ്വീസുകൾ കെ.എം.എസ്സ് ആരംഭിച്ചു, ഇതിനൊപ്പം പാലാ-പൊൻകുന്നം ചെയിൻ സർവ്വീസും,പാലാ,പെെക,പൊൻകുന്നം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ആശ്രയകരമായ ഒന്നായിരുന്നു ഈ ചെയിനുകൾ..വർഷം പലത് കഴിഞ്ഞപ്പോൾ കെ.എം.എസ്സ് എന്ന നാമം ചരിത്രത്താളുകളിലേക്ക് ഒതുങ്ങുന്ന അവസ്ത വന്നു, 2016ഓടെ എല്ലാ സർവ്വീസുകളും പൂർണ്ണമായി നിർത്തിയും,കൊടുത്തും കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് പിൻവാങ്ങിയിരുന്നു….?ഒരിക്കൽ,പല റോഡുകളും ടാർ ചെയ്യാതിരുന്ന കാലത്ത് കെ.എം.എസ്സ് മാത്രം ആയിരുന്നു ഇതേ നാട്ടിലെ ജനങ്ങളുടെ യാത്രാമാർഗ്ഗം ആയിരുന്നത്…. അക്കാലത്ത് ആനവണ്ടി എന്നത് ശബരിമല സീസണിൽ വരുന്ന ഒരു കൗതുകം മാത്രമായിരുന്നു…എല്ലാം പഴങ്കഥകൾ…!!!കെ.എം.എസ്സ് അവസാനമായി 2016ൽ ഓടിനിർത്തിയത് അവരുടെ ബോയ്സ്സ് എസ്റ്റേസ്റ്റ്-എറണാകുളം സർവ്വീസ് ആയിരുന്നു.1967ൽ ആരംഭിച്ചതാണ് ഈ സർവ്വീസ്, മലയോരമേഖലയായ മുണ്ടക്കയത്തിനടുത്തുളള ബോയ്സ് എസ്റ്റേറ്റിൽനിന്നും, എസ്റ്റേറ്റിലെ തൊഴിലാളികൾക്കും,സാധരണക്കാർക്കും ആശ്വാസമായ ഗതാഗത മാർഗ്ഗമായി കെ.എം.എസ്സ് ആരംഭിച്ചു..!!!മുണ്ടക്കയം ബോയ്സ്സ് എസ്റ്റേറ്റ്-വില്ലിംങ്ങ്ടൺ എെലന്റ് ആയിരുന്നു ആദ്യകാല പെർമിറ്റ്, അതും എക്സ്പറസ്സ്… ഈ കാലഘട്ടത്തിലെ അപൂർവ്വം എക്സ്പറസ്സ് പെർമിറ്റുകളിൽ ഒന്ന്…മുണ്ടക്കയത്തുളളവരെ എറണാകുളം കാണിച്ചത് കെ.എം.എസ്സ് ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ലാ..മുണ്ടക്കയം ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും അതിരാവിലെ പുറപ്പെട്ട് ക്യത്യം 9:30ന് എറണാകുളം എത്തുന്ന സർവ്വീസ് ഒരുപാട്പേരുടെ ഏക യാത്രാമാർഗ്ഗം ആയിരുന്നു..എറണാകുളത്ത് ആദ്യ A/C തീയറ്റർ വന്ന സമയത്ത് ഇതേ തിയറ്ററിൽ പോയി സിനിമാ കണ്ട് തിരിച്ചുവരണ്ടവർ കെ.എം.എസ്സിൽ പോയിരുന്നു എന്നതും മറ്റൊരു സത്യം…സൂപ്പർമാർക്കറ്റുകളും,ഹെെപ്പർമാർക്കറ്റുകളും ഇല്ലാതിരുന്ന കാലത്ത് എറണാകുളത്തുനിന്നും സാധനങ്ങൾ എത്തിയിരുന്നതും കെ.എം.എസ്സിൽ ആയിരുന്നു..മലയോരജനതയുടെ വിശ്വാസം ആയിരുന്നു, എത്ര ബുദ്ദിമുട്ടുകളുണ്ടായാലും അതിരാവിലെ ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും കെ.എം.എസ്സ് ഉണ്ടാവും എന്നത്…!! ആ വിശ്വാസം 49 വർഷങ്ങൾ തികഞ്ഞ പൂർണ്ണതയോടെ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് കാത്തുസൂക്ഷിച്ചു..യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുകന്നതിൽ കെ.എം.എസ്സിന്റെ പങ്ക് വലുതൊയിരുന്നു, ഓരോ മൂന്നു വർഷത്തിലും പുതിയ ബസ്സുകൾ എക്സ്പറസ്സ് പെർമിറ്റിൽ വന്നിരന്നു, അമിതവേഗതയോ മത്സരമോ ഇല്ലാതെ വണ്ടിയിൽ കയറുന്ന ഓരോ യാത്രാക്കാരനേയും സുരക്ഷിതമായി കിലോമീറ്ററുകളോളം എത്തിച്ചിരുന്നത് കെ.എം.എസ്സ് ആയിരന്നു….!!!നിയമങ്ങൾ മാറിമറിഞ്ഞപ്പോൾ 2012ൽ കെ.എം.എസ്സ് ഫാസ്റ്റ് പാസഞ്ചർ ആയി മാറി.. വില്ലിംങ്ങ്ടൺ എെലന്റ് എന്നത് വെെറ്റില ഹബ്ബായും മാറി…പിന്നീട് വന്ന പുതിയ പരിഷ്കാരങ്ങൾ വഴി 2016ൽ കെ.എം.എസ്സിന് തങ്ങളുടെ സൂപ്പർക്ലൊസ്സ് പെർമിറ്റ് നഷ്ടപ്പെട്ടു… അന്നുമുതൽ പെെകയിലുളള കളപ്പുരയ്ക്കൽ പമ്പിൽ കെ.എം.എസ്സിന്റെ മുണ്ടക്കയം വണ്ടി വിശ്രമിക്കുന്നു…ഏതൊരു യാത്രക്കാരനും, ബസ്സ്ഫാനും ഒരുപോലെ ആഗ്രഹിക്കുന്നതാണ് കെ.എം.എസ്സിന്റെ തിരിച്ചുവരവ്..!! മനസ്സിലെ വിങ്ങലായി ഒരു ജനതയുടെ വിശ്വാസം നിലനിൽക്കുന്നു…പൊതുഗതാഗതം എന്തെന്നും,ദീർഘദൂര യാത്രയിൽ പൊതുഗതാഗതത്തിന്റെ സ്ഥാനം എന്തെന്നും പഠിപ്പിച്ച കെ.എം.എസ്സിനെ ആരും മറക്കില്ലാ, ഒരു നടിന്റെ വികസനത്തിൽ കെ.എം.എസ്സ് വഹിച്ച പങ്ക് എന്നും ചരിത്രത്താളുകളിലുണ്ടാവും…©® PBK& alwin

Posted by Palakkaran BUS Service on Thursday, February 14, 2019