സ്വകാര്യ ബസുകൾ നാളെ മുതല്‍; ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണ

പാലക്കാട്∙ നാളെ മുതൽ കേരളത്തിൽ സ്വകാര്യബസുകൾ ഓടിത്തുടങ്ങിയേക്കും. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിസന്ധി കാലത്ത് തത്കാലം ബസ് സർവീസ് ആരംഭിക്കാനും മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചതായി സംഘടനകൾ പറയുന്നു.

സർവീസ് പൂർണമായും ഉണ്ടാകില്ലെന്നും പറ്റാവുന്ന ഉടമകളോട് സർവീസ് നടത്താനാണു നിർദേശം നൽകിയതെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി 3 മാസത്തെ നികുതി ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും കോവിഡ് നിബന്ധനകളോടെ നാളെ മുതൽ സർവീസ് ആരംഭിക്കുമെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ് അറിയിച്ചു.