നോട്ടിഫിക്കേഷനെതിരെ പ്രതികരിക്കുക – Protest against B1/13/2016/Tran

#save_private_bus

കേരളത്തിലെ ബസ് സർവീസ് KSRTC ക്ക് മാത്രമായി അനുവദിക്കുന്ന ദിനം വിദൂരമല്ല. അതിനായി വർഷങ്ങൾ ആയി നടത്തി വന്നിരുന്ന ദേശസാത്കരണ നയങ്ങൾ സ്വകാര്യ ബസുകളെ 12000 എന്ന അവസ്ഥയിൽ എത്തിച്ചു, കോവിഡ് അതിജീവിച്ചു മുന്നിലേക്ക് എന്നതും ചോദ്യമായി അവശേഷിക്കുന്നു....
പൊതുജനത്തിനു നിലവിലെ ബസ് ഗതാഗതത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ, അത് നിവേദനം ആയി സർക്കാരിനെ അറിയിക്കാൻ ഒരവസരം...
ചെറിയ ചിലവിൽ അല്പം സമയം ചിലവഴിച്ചാൽ ഒരു പക്ഷെ നഗര ഗ്രാമങ്ങളിൽ ബസുകൾ അവശേഷിച്ചേക്കാം...! ഇനി വളരെ ചുരുങ്ങിയ നാളുകൾ മാത്രം. ഏവരും സഹകരിക്കുവാൻ താല്പര്യപ്പെടുന്നു.
ബസ് ഗതാഗതത്തിൽ അതൃപ്തിയുള്ളവർക്കായി;
ഡ്രാഫ്റ്റ് മോഡിഫിക്കേഷൻ, B1/13/2016/Tran എതിർക്കേണ്ടവർ 30 ദിവസത്തിനകം(13-10-2020) കേരള മോട്ടോർ വാഹന ചട്ടം 246(b) പ്രകാരം ചട്ടം 237 അനുശാസിക്കുന്ന വിധം തയ്യാറാക്കിയ നിവേദനപത്രിക ആറു (6) പകർപ്പോടെ ഈ വിലാസത്തിൽ റജിസ്റ്റേർഡ് തപാലായി ഇക്കാണുന്ന അയക്കുക
Principal Secretary to Government
Transport Department ,
Government Secretariat
Thiruvananthapuram
[കേരള മോട്ടോർ വാഹന ചട്ടം 237 പ്രകാരമുള്ള നിവേദനപത്രിക മാതൃക]
A.
പേര്
മേൽവിലാസം
B.
എതിർപ്പിനുള്ള കാരണം സംക്ഷിപ്തമായി
1-
2-
3-
C.താങ്കൾ പ്രസ്തുത റൂട്ടിലെ ഓപ്പറേറ്റർ ആണോ
D. ഐറ്റം C ഉത്തരം സമ്മതിക്കുന്നതാണെങ്കിൽ താഴെപ്പറയുന്ന വിവരങ്ങൾ ചേർക്കുക :- 1,2,3,4,5,6,7,8,9,10,11,12
ഒപ്പ്
സ്ഥലം
തീയതി
[ഒരാളുടെ ഒബ്ജക്ഷൻ വിശാലമാണെങ്കിൽ അനക്സറായി ചേർത്തു B യിൽ പരാമർശിക്കാം]

സ്വകാര്യ ബസ്സിന്റെ ശവപ്പെട്ടിയിലെഅവസാന ആണിയാണ് പുതിയ നോട്ടിഫിക്കേഷനിലൂടെ സസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്നത്..!!!ഈ നോട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ.കോട്ടയം/കുമളി/കട്ടപ്പന ചങ്ങനാശ്ശേരി/കുമളി/കട്ടപ്പന ചങ്ങനാശ്ശേരി /മണിമലചങ്ങനാശ്ശേരി/എരുമേലികോട്ടയം/മലബാർകോട്ടയം /തൊടുപുഴ ആലുവ/കോതമംഗലം/കട്ടപ്പനകാഞ്ഞിരപ്പള്ളി/പുനലൂർ എറണാകുളം/കോഴിക്കോട്(എല്ലാ വഴികളും )കോട്ടയം/വൈക്കം/എറണാകുളം(ഇത് ആകെയുള്ളതിൽ വിരലിൽ എണ്ണാവുന്നവ മാത്രം.)തുടങ്ങി എല്ലാ വഴികളിലൂടെയും ഉള്ള സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി ലഭിക്കില്ല.ചുരുക്കം പറഞ്ഞാൽ സ്വകാര്യ ബസ്സുകൾ ചുരുക്കം ചില ഗ്രാമീണ വഴികളിലേക്ക് മാറ്റി നിർത്തിപ്പെടും.നിലവിൽ പടുതയുടെ കീഴിൽ പായൽ പറ്റി കിടക്കുന്ന സ്വകാര്യ ബസ്സുകൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് സർക്കാർ നൽകുന്നത്.140 കിലോമീറ്ററുകൾക്ക് മുകളിൽ അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ളഅത്യാവശ്യം കൊള്ളാവുന്ന വണ്ടികൾ മാന്യമായി സർവ്വീസ് നടത്തുന്നത് കണ്ടപ്പോൾ സർക്കാരിന് തോന്നിയ ഇക്കിളിയാണ് ടേക്ക് ഓവർ സർവ്വീസ്…!!!എവിടെ എത്തി എന്നത് ചരിത്രമാണ്…!!നിലവിൽ പുറത്ത് ഇറങ്ങാൻ പോവുന്ന നോട്ടിഫിക്കേഷനെതിരെ പ്രതികരിക്കുക.യാത്രക്കാരെക്കൊണ്ട് നിവേദനം അയപ്പിക്കുക. ഡ്രാഫ്റ്റ് മോഡിഫിക്കേഷൻ, B1/13/2016/Tran എതിർക്കാൻ 10 ദിവസത്തിനകം(13-10-2020) കേരള മോട്ടോർ വാഹന ചട്ടം 246(b) പ്രകാരം ചട്ടം 237 അനുശാസിക്കുന്ന വിധം തയ്യാറാക്കിയ നിവേദനപത്രിക ആറു(6) പകർപ്പോടെ ഈ വിലാസത്തിൽ റജിസ്റ്റേർഡ് തപാലായി അയക്കുക

To,

Principal Secretary to Government Transport Department ,

Government Secretariat

Thiruvananthapuram