The first such bus will be stationed at Kochi airport for drivers and conductors to take rest during long waiting time

ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്ത ഡിപ്പോകളിൽ ബസുകളിൽ താമസ സൗകര്യം ഒരുക്കുന്നു.

തിരുവനന്തപുരം: നിലവിൽ പല പ്രധാനപ്പെട്ട ഡിപ്പോകളിലും ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ല എന്നും നിലവിലുള്ള വിശ്രമമുറികളുടെ ശോചനീയാവസ്ഥ മൂലം അവ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും വ്യാപകമായ പരാതി ഉയർന്നു വന്നിരുന്നു. കോവിഡ് കാലത്ത് എയർപോർട്ടുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതു മൂലമുള്ള പ്രശ്നങ്ങളും പരാതിയായി ഉയർന്നുവരുകയുണ്ടായി. ഇത്തരത്തിൽ മതിയായ വിശ്രമം ലഭിക്കാതെ സർവ്വീസ് നടത്തിയതു മൂലം 3 വാഹനാപകടങ്ങൾ ഉണ്ടായതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി-യുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലുണ്ടായ കാലതാമസമാണ് ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം. വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്ത സ്ഥിതിവിശേഷവുമുണ്ട്.

ഏങ്കിലും ഈ പ്രശ്നത്തിന് ഒരു അടിയന്തിര പരിഹാരം എന്ന നിലയ്ക്ക് നൂതനമായ ഒരു സംരംഭവുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് വരികയാണ്. നിലവിൽ കാലാവധി കഴിഞ്ഞ ബസുകൾ സ്ക്രാപ്പ് ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയാണ് കെ.എസ്.ആർ.ടി.സി-ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതാണ് പുതിയ സംരംഭം. ഒരു ബസിൽ 16 ബർത്തുകളും ആവശ്യമായ ലോക്കറുകളും ഉണ്ടാകും. വാഷ് ബേസിൻ സൗകര്യവും ഒരുക്കുന്നതായിരിക്കും. ഈ ബസുകൾ പൂർണ്ണമായും എയർ കൺഡീഷൻഡ് ആയി മാറ്റുന്നതായിരിക്കും. ഡിപ്പോയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് ഈ ബസുകൾ പാർക്ക് ചെയ്യുവാനും കഴിയും. ബഹു: മനുഷ്യാവകാശ കമ്മീഷൻ തത്സംബന്ധമായി റിപ്പോർട്ട് ആവശ്യപ്പെട്ട എറണാകുളം യൂണിറ്റിലും ഈ പദ്ധതി ഉടൻ നടപ്പാക്കുന്നതാണ്. നിലവിലെ സൗകര്യങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയുമെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പത്ത് ദിവസത്തിനകം ടി പ്രവൃത്തി പൂർത്തിയാകുന്നതാണ്. ഈ പദ്ധതിയുടെ എല്ലാ വശവും പരിശോധിച്ച ശേഷം ഇത്തരത്തിൽ പ്രധാനപ്പെട്ട പട്ടണങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ബസുകൾ രൂപമാറ്റം വരുത്തി സൗകര്യപ്രദമായ വിധത്തിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ബർത്തുകളും ലോക്കർ സൗകര്യവും ഏർപ്പെടുത്തുന്ന തരത്തിൽ ഈ പദ്ധതി വിപുലീകരിക്കാനും കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നുണ്ട്.

ജീവനക്കാരുടെ ജോലിസമയത്തെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി അടുത്ത ബഡ്ജറ്റിൽ 13 കോടി രൂപ അനുവദിക്കുന്നതിനായി ബഹു: ഗതാഗതവകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ അവർകളുടെ നിർദ്ദേശാനുസരണം വിശദമായ പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമുണ്ട്.

KOCHI: For the past many years, the KSRTC Ernakulam bus station has been serving its staff a raw deal, thanks to dilapidated and leaky resting quarters and extremely unhygienic toilets. But things are in for a change with the corporation deciding to convert buses that are unfit for services into sleeping berths for its employees. A request in this regard has been mooted to the KSRTC main office and a nod is expected soon. According to a top official in the district, the first step in this regard is setting up an air-conditioned bus-turned-resting facility at Kochi airport.

“We hope to set up the facility in a week at Kochi airport. The KSRTC bus services to and from the airport involve a lot of waiting time and there is no proper facility for the driver and conductor to rest. The situation is grave during Covid duty and that’s why we have decided to set up one such facility at the airport,” said the KSRTC official.

The economic crisis faced by the KSRTC and the pandemic have hindered renovation work at the bus station. “That’s when this idea came up. Each bus will be modified to accommodate more than 10 staff and it will have additional facilities like a locker and washbasin. Another advantage is that these buses can be parked at convenient spots. The setting up of a modern toilet facility at the station has already come as a huge relief to the staff,” the official said. A few months ago, the Lions Club and Kochi Corporation had jointly constructed a toilet complex at the station with most-modern facilities, which has come as a huge solace to hundreds who depend on the station everyday.


The Ernakulam bus station is also looking forward to getting a food truck of its own after the KSRTC approved the plan to start ‘KSRTC Safe to Eat’ food trucks at 92 depots all over the state. In the first phase, Kochi, along with Thiruvananthapuram and Kozhikode, is touted to get the facility. 


Besides being an additional income for the cash-strapped corporation, the facility will also provide safe and hygienic food to over 30 lakh passengers who depend on it everyday. The second phase of the project will have mobile buses which will sell grocery items and old buses will be used for the purpose.


Over 40 services are conducted daily from the depot despite the Covid scare. According to District Transport Officer V M Thajudheen Sahib, the depot is conducting services to all parts of the district, except to containment zones. “Though the Aluva depot is fully shut down, we have services through Aluva. Only that we don’t stop at the depot. Despite suffering loss, the KSRTC Ernakulam depot is conducting services to all parts of the district. Inter-district services are also being conducted from Thrissur to Thiruvananthapuram,” said the official.