സർക്കാർ ജീവനക്കാർക്കായി ഇന്ന് മുതൽ പാലായിൽ നിന്നും കോട്ടയം കളക്ട്രേറ്റ്ലേക്ക് അയർക്കുന്നം വഴിയും ഏറ്റുമാനൂർ വഴിയും ആരംഭിച്ച സർവ്വീസുകൾ ഇന്നത്തെ മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പാലായിൽ നിന്നും രാവിലെ 09:00 മണിക്കും തിരിച്ചു വൈകിട്ട് 05:15 നും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്

ജീവനക്കാർ അവരവരുടെ ID Card ഉപയോഗിച്ചു സർക്കാർ നിർദ്ദേശിച്ച സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു 2 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്കും 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ 2 പേർക്കും സാമൂഹിക അകലം പാലിച്ചു മാത്രമേ യാത്ര ചെയ്യാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. നിന്നു യാത്ര ചെയ്യുവാൻ അനുവദിക്കുന്നതല്ല .സർക്കാർ നിർദ്ദേശ പ്രകാരം സാധാരണ തുകയുടെ ഇരട്ടി തുക ആയിരിക്കും ഈടാക്കുന്നത്.പാലാ- കോട്ടയം 55 രൂപയാണ് ചാർജ് .