നാളെ മുതൽ നിരത്തിലേക്ക്……

ബഹുമാനപ്പെട്ട യാത്രക്കാരുടെ ശ്രദ്ധക്ക് നാളെ (ബുധൻ)മുതൽ കെ.എസ് ആർ ടി സി അന്തർജില്ലാ ബസ് സർവ്വീസുകൾ ആരംഭിക്കും

➡️1137 ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവ്വീസിനായി നിരത്തിൽ ഉണ്ടാകും

➡️എല്ലാ സീറ്റിലും യാത്ര അനുവദിക്കും

➡️പുലർച്ചെ 5 മുതൽ രാത്രി 9 വരെ നിരത്തിൽ ബസ് സർവ്വീസ് ഉണ്ടാകും

➡️മന്ത്രി സഭാ യോഗത്തിൽ ഗതാഗത മന്ത്രി A K ശശീന്ദ്രൻ ആണ് തീരുമാനം അറിയിച്ചത്

➡️ഇതു സംബന്ധിച്ച് യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശങ്ങൾ ഉടൻ ലഭിക്കും

➡️യാത്രക്കാർ സംശയങ്ങൾക്കായി തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടുക

➡️മാസ്ക് യാത്രക്കാർക്ക് നിർബന്ധമാണ്

സർക്കാർ നിബന്ധനകൾക്കനുസരിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേയ്ക്ക് കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവ്വീസുകൾ 03.06.2020 ബുധനാഴ്ച്ച മുതൽ ആരംഭിക്കുന്നു. രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന തരത്തിലും രാത്രി 9 മണിയ്ക്കകം തിരിച്ച് ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലും ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക. നിലവിലെ സർക്കാർ നിർദ്ദേശപ്രകാരം തൊട്ടടുത്ത 2 ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സർവ്വീസുകളും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് നിരക്കിൽ യാതൊരുവിധ വർദ്ധനയും ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. നിന്നുള്ള യാത്ര ഒരു സർവ്വീസിലും അനുവദിക്കുന്നതല്ല. എല്ലാ യാത്രക്കാരും നിർബ്ബന്ധമായും മാസ്ക്ക് ശരിയായ വിധത്തിൽ ധരിച്ചിരിക്കേണ്ടതാണ്. മാസ്ക്ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല. സർക്കാർ യാത്ര നിരോധിച്ചിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളും 65 വയസ്സിന് മേലുള്ള വയോധികരും യാത്ര ചെയ്യാൻ പാടുള്ളതല്ല. യാത്രയ്ക്ക് മുൻപും യാത്രയ്ക്ക് ശേഷവും കൈകൾ സാനിട്ടൈസ് ചെയ്യേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവർ യാത്രയ്ക്കായി ബസ് ഉപയോഗിക്കുവാൻ പാടുള്ളതല്ല.