ബസ് കെട്ടി വലിച്ചു പ്രതിഷേധിച്ച് ഉടമകളും ജീവനക്കാരും... കാസർകോട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ബസ് കെട്ടി വലിച്ചു പ്രതിഷേധവുമായി ഉടമകളും ജീവനക്കാരും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയാണു ബസ് കയർ കൊണ്ട് കെട്ടിവലിച്ചു പ്രതിഷേധിച്ചത്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുക, ഡീസലിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയ നികുതികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം നടത്തിയത്. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ...
ബസ് യാത്രാ നിരക്ക് വർധന; സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം കൊച്ചി ∙ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബസ് യാത്രാനിരക്ക് കമ്മിഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി ശ്രീ.ബിജു പ്രഭാകർ ഐ.എ.എസ് നെ നിയമിച്ചു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി,വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് നെ നിയമിച്ചു. ശ്രീ. എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം.തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ "ഓപ്പറേഷൻ അനന്ത" അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി,കൃഷി വകുപ്പ് ഡയറക്ടർ,ഭക്ഷ്യ സുരക്ഷാ കമ്മീഷണർ,കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ,ലോട്ടറി വകുപ്പ് ഡയറക്ടർ,ഭൂമി കേരളം പ്രൊജക്ട്...
കൂട്ടിയ ബസ് ചാർജ് പിൻവലിച്ച സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ അഞ്ചാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ കൂട്ടിയ ബസ് ചാർജ് പിൻവലിച്ച് പഴയ ചാർജ് ആക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. നാലാം ഘട്ട ലോക്ക്ഡൗൺ ഇളവ് വന്നപ്പോൾ ഇപ്പോൾ ഉള്ള നിരക്കിൻ്റെ 50% വർദ്ധിപ്പിച്ച് പകുതി യാത്രക്കാരേ കയറ്റി സർവ്വീസ് നടത്താൻ നേരത്തേ സർക്കാർ നിർദ്ദേശിച്ചിരുന്നു അഞ്ചാം ഘട്ട ലോക്ക്ഡൗൺ ആയപ്പോൾ...
Even as the Kerala State Road Transport Corporation buses and private buses are facing operational losses due to lack of patronage, only 300 privates buses conducted service on Monday, that too openly flouting physical distancing norms, seeking to step up pressure on government for hiking fare. The police seized over a dozen private buses...
നാളെ മുതൽ നിരത്തിലേക്ക്...... ബഹുമാനപ്പെട്ട യാത്രക്കാരുടെ ശ്രദ്ധക്ക് നാളെ (ബുധൻ)മുതൽ കെ.എസ് ആർ ടി സി അന്തർജില്ലാ ബസ് സർവ്വീസുകൾ ആരംഭിക്കും 1137 ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവ്വീസിനായി നിരത്തിൽ ഉണ്ടാകും എല്ലാ സീറ്റിലും യാത്ര അനുവദിക്കും പുലർച്ചെ 5 മുതൽ രാത്രി 9 വരെ നിരത്തിൽ ബസ് സർവ്വീസ് ഉണ്ടാകും മന്ത്രി സഭാ യോഗത്തിൽ ഗതാഗത മന്ത്രി...
സംസ്ഥാനത്ത് എട്ടാം തീയതി മുതൽ അന്തർ ജില്ലാ ഗതാഗതത്തിന് അനുമതി സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. എട്ടാം തീയതി മുതൽ അന്തർ ജില്ലാ ബസ് സർവ്വീസിന് തുടങ്ങും. പക്ഷേ അന്തർസംസ്ഥാന സംസ്ഥാന സർവ്വീസിന് അനുമതിയില്ല. കെഎസ്ആർടിസി അന്തർ ജില്ല സർവ്വീസുകൾ തുടങ്ങും. പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂ. അന്തർ ജില്ല യാത്രക്ക് നിരക്ക് കൂട്ടാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സർക്കാർ തീരുമാനം.  നിലവിൽ ജില്ലക്കകത്തുള്ള യാത്രക്ക് കൂട്ടിയ...
സ്വകാര്യ ബസുകൾ നാളെ മുതല്‍; ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണ പാലക്കാട്∙ നാളെ മുതൽ കേരളത്തിൽ സ്വകാര്യബസുകൾ ഓടിത്തുടങ്ങിയേക്കും. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിസന്ധി കാലത്ത് തത്കാലം ബസ് സർവീസ് ആരംഭിക്കാനും മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചതായി സംഘടനകൾ പറയുന്നു. സർവീസ് പൂർണമായും ഉണ്ടാകില്ലെന്നും പറ്റാവുന്ന ഉടമകളോട് സർവീസ് നടത്താനാണു നിർദേശം നൽകിയതെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് അറിയിച്ചു....
ജില്ലയ്ക്കുള്ളിൽ കെഎസ്ആർടിസി ഓടിത്തുടങ്ങി; മാസ്കും സാനിറ്റൈസറും നിർബന്ധം തിരുവനന്തപുരം∙ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകൾ ജില്ലകള്‍ക്കുള്ളില്‍ സർവീസ് ആരംഭിച്ചു. 50% നിരക്കു വർധനയോടെ രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും സർവീസ്. പതിനാല് ജില്ലകളിലായി 1850 ഒാര്‍ഡിനറി ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 499 എണ്ണം. യാത്രക്കാര്‍  നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകിയിട്ടേ ബസില്‍ കയറാവുവെന്നും നിര്‍ദേശിച്ചിട്ടുണ്ട്....
സർക്കാർ ജീവനക്കാർക്കായി ഇന്ന് മുതൽ പാലായിൽ നിന്നും കോട്ടയം കളക്ട്രേറ്റ്ലേക്ക് അയർക്കുന്നം വഴിയും ഏറ്റുമാനൂർ വഴിയും ആരംഭിച്ച സർവ്വീസുകൾ ഇന്നത്തെ മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നു.പാലായിൽ നിന്നും രാവിലെ 09:00 മണിക്കും തിരിച്ചു വൈകിട്ട് 05:15 നും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് ജീവനക്കാർ അവരവരുടെ ID Card ഉപയോഗിച്ചു സർക്കാർ നിർദ്ദേശിച്ച സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു 2 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്കും 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ 2 പേർക്കും സാമൂഹിക അകലം പാലിച്ചു മാത്രമേ...

show your support by liking and following us

3,658FansLike
0FollowersFollow

Popular Posts