“അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് പ്രയാണം ആരംഭിക്കുന്നു…

Bus Time updated. visit kbuses.in

ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യം നിറവേറ്റിക്കൊണ്ട് “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് സർവ്വീസ് ആരംഭിക്കുന്നു…

അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽ വച്ച് ബഹു: ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ അവർകളുടെ അധ്യക്ഷതയിൽ ബഹു: ആലപ്പുഴ എം.പി. ശ്രീ. എ.എം ആരിഫ്-ന്റെ മഹനീയ സാന്നിധ്യത്തിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ . എ.കെ. ശശീന്ദ്രൻ അവർകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ചേർത്തല നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തലയിലും എത്തിച്ചേരുന്ന വിധത്തിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ പിൽഗ്രിം റൈഡർ പ്രയോജനപ്രദമാണ്.

Bus Time updated. visit kbuses.in

ചേർത്തല – അർത്തുങ്കൽ – വൈറ്റില – എറണാകുളം – ആലുവ – അങ്കമാലി – ചാലക്കുടി – തൃശ്ശൂർ – വടക്കഞ്ചേരി – ആലത്തൂർ – പാലക്കാട് – കോയമ്പത്തൂർ – കങ്കയം – പല്ലടം – കരൂർ – ട്രിച്ചി – തഞ്ചാവൂർ – നാഗപട്ടണം – വേളാങ്കണ്ണി എന്ന റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.