പാമ്പാടി 8ആം മൈലിന് സമീപം ബസ്സ്‌കൾ തമ്മിൽ കൂട്ടിയിടിച്ചു.

കോട്ടയം കറുകച്ചാൽ റൂട്ടിൽ ഓടുന്ന സെന്റ് മരിയ ബസും, കോട്ടയം വട്ടക്കാവ് റൂട്ടിൽ ഓടുന്ന M.M മോട്ടോഴ്സും തമ്മിലാണ് ഇടിച്ചത്. അടുത്തുള്ള പോക്കറ്റ് റോഡിൽ നിന്നും കെ.കെ റോഡിലേക്ക് മറ്റൊരു വാഹനം കേറിവന്നപ്പോൾ M.M മോട്ടോഴ്‌സ് പെട്ടെന്ന് ദിശ മാറ്റിയതാണ് അപകടകാരണം. നിരവധിയാളുകൾക്കു പരിക്ക് പറ്റിയിട്ടുണ്ട്. അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.